നോട്ടുകൾ അസാധുവാക്കിയതിനെതിരായ പൊതുതാൽപ്പര്യ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും


നോട്ടുകൾ അസാധുവാക്കിയതിന് എതിരായ പൊതുതാൽപ്പര്യ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ബാങ്കിങ് ഇടപാടുകൾ നടത്താൻ അനുവദിക്കാത്തതിന് എതിരെ കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹകരണ ബാങ്കുകൾ നൽകിയ ഹർജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജില്ലാ സഹകരണ ബാങ്കുകൾക്ക് ഇടപാടുകൾ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച ന്യായങ്ങൾക്കു എതിരെ കേരളത്തിൽ നിന്നുള്ള ജില്ലാ സഹകരണ ബാങ്കുകൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്. റിസർവ് ബാങ്കിന് സഹകരണ ബാങ്കുകളുടെ ഇടപാടുകൾ പരിശോധിക്കാൻ അധികാരം ഉണ്ടെന്നും സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.




Sharing is Caring