നൊവാക് ജോക്കോവിച്ചും കാര്‍ലോസ് അല്‍കാരസും ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍


നോവാക് ജോക്കോവിച്ചും കാര്‍ലോസ് അല്‍കാരസും ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ എതിരാളികളെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്.


റോളണ്ട് ഗാരോസില്‍ ഫ്രഞ്ച് ഓപ്പണിന്റെ പത്താം ദിനത്തില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ രണ്ട് മണിക്കൂര്‍ 12 മിനിറ്റിനുശേഷം നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-2, 6-1, 7-6) ലോക ഒന്നാം നമ്ബര്‍ താരം സ്‌പെയിനില്‍ നിന്നുള്ള അല്‍കാരാസ് പുറത്താക്കി.


ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ജോക്കോവിച്ച്‌ റഷ്യയുടെ കാരെൻ ഖച്ചനോവിനെ 3-1 (4-6, 7-6, 6-2, 6-4) പരാജയപ്പെടുത്തി 12-ാം ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനലിലെത്തി.

വെള്ളിയാഴ്ച ടൂര്‍ണമെന്റിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തില്‍ അല്‍കാരാസ് ജോക്കോവിച്ചിനെ നേരിടും.



Sharing is Caring