സൂപ്പര്‍ സ്ട്രൈക്കര്‍ കരീം ബെൻസേമ സൗദി പ്രോ ലീഗ് ചാമ്ബ്യന്മാരായ അല്‍ ഇത്തിഹാദുമായി കരാറിലെത്തി.മൂന്നു വര്‍ഷത്തേക്കാണ് കരാര്‍ എന്ന് അല്‍ ഇത്തിഹാദ് ക്ലബ് അറിയിച്ചെങ്കിലും സാമ്ബത്തിക വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം, കരാര്‍ പ്രകാരം ബെൻസേമയ്ക്ക് പ്രതിവര്‍ഷം നൂറു മില്യണ്‍ യൂറോ ലഭിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഇതുകൂടാതെ ബെൻസേമയെ സൗദിയുടെ 2030 ലോകകപ്പ് ബിഡിന്‍റെ അംബാസിഡറായും നിയമിക്കും.

ബെൻസേമ എത്തുന്നതോടെ അല്‍ ഇത്തിഹാദ് കൂടുതല്‍ കരുത്തരാകും. ചെല്‍സി താരം കാന്‍റെയെ ടീമില്‍ എത്തിക്കാനും ഇത്തിഹാദ് ശ്രമിക്കുന്നുണ്ട്.













