കാഠ്മണ്ടു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന തുള്‍സി ഗിരി(93) അന്തരിച്ചു. രണ്ടു വട്ടം നേപ്പാളിന്റെ പ്രധാനമന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1975 ലും 1977ലും അദ്ദേഹം നേപ്പാളിന്റെ പ്രധാനമന്ത്രിയായി. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.
കരളിന്റെ അര്‍ബുധ ബാധയെത്തുടര്‍ന്നാണ് അദ്ദേഹം അന്തരിച്ചത്. കാഠ്മണ്ടുവിലെ ബുദ്ധനികാന്തയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു മരണം.














