നേട്ടം കൈവിടാതെ ഓഹരി വിപണി


മുംബൈ :വ്യാപാരത്തിൽ നേട്ടം കൈവിടാതെ ഓഹരി വിപണി. സെന്‍സെക്സ് 3.70 പോയിന്റ് ഉയര്‍ന്നു 39690.20ലും നിഫ്റ്റി 1.90 പോയിന്റ് ഉയര്‍ന്ന് 11867.50ലുമായിരുന്നു വ്യാപാരം തുടങ്ങിയത്. എന്‍ജിസി, ഇന്റസന്‍ഡ് ബാങ്ക്, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ഐടിസി, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, മാരുതി, എല്‍റ്റി, എച്ച്‌ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ യെസ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോകോപ്, ആക്‌സിസ് ബാങ്ക്, വേദാന്ത, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, കൊൊടക് ബാങ്ക്, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.




Sharing is Caring