കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ വീണ്ടും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മിക്സിക്കുള്ളില്‍ ഒളിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം ഉരുക്കിയാണ് മിക്സിക്കുള്ളില്‍ ഒളിപ്പിച്ചത്.
വിപണയില്‍ 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പരിശോധനയില്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ദുബായില്‍നിന്നെത്തിയ കോഴിക്കോട് സ്വദേശിയെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തു














