ആ​ഫ്രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി രാ​ഷ്ട്ര​പ​തി മ​ട​ങ്ങി​യെ​ത്തി


ന്യൂ​ഡ​ല്‍​ഹി: പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് തി​രി​ച്ചെ​ത്തി. ബെ​നി​ന്‍, ഗി​നി​യ, ഗാം​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് രാ​ഷ്ട്ര​പ​തി സ​ന്ദ​ര്‍​ശി​ച്ച​ത്. ഇ​ന്ത്യ​യും ആ​ഫ്രി​ക്ക​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ച്ച ശേ​ഷ​മാ​ണ് രാ​ഷ്ട്ര​പ​തി മ​ട​ങ്ങി​യെ​ത്തി​യ​ത്.


രാം ​നാ​ഥ് കോ​വി​ന്ദി​ന്‍റെ നാ​ലാം ഔ​ദ്യോ​ഗി​ക ആ​ഫ്രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​ന​മാ​യി​രു​ന്നു ഇ​ത്. ബെ​നി​ന്‍ പ്ര​സി​ഡ​ന്‍റ് പ​ട്രി​സ് ടാ​ല​ന്‍, ഗാം​ബി​യ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡാ​മോ ബാ​റോ, ഗി​നി​യ പ്ര​സി​ഡ​ന്‍റ് ആ​ല്‍​ഫ കോ​ണ്ടേ എ​ന്നി​വ​രു​മാ​യി രാ​ഷ്ട്ര​പ​തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബെ​നി​ലി​ലെ കോ​ട്ടോ​നോ​വി​ലെ ഇ​ന്ത്യാ​ക്കാ​ര്‍ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ലും രാ​ഷ്ട്ര​പ​തി പ​ങ്കെ​ടു​ത്തു.


കേ​ന്ദ്ര​മ​ന്ത്രി പ്ര​താ​പ് ച​ന്ദ്ര സാ​രം​ഗി​യും ലോ​ക്‌​സ​ഭാം​ഗ​മാ​യ ദി​ലീ​പ് ഘോ​ഷും രാ​ഷ്ട്ര​പ​തി​യെ അ​നു​ഗ​മി​ച്ചി​രു​ന്നു.



Sharing is Caring