നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: അ​റ​സ്റ്റി​ലാ​യ എ​സ്‌ഐ കു​ഴ​ഞ്ഞു വീ​ണു


നെ​ടു​ങ്ക​ണ്ടം: രാ​ജ്കു​മാ​ര്‍ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ എ​സ്‌ഐ കെ.​എ. സാ​ബു കു​ഴ​ഞ്ഞു​വീ​ണു. സാ​ബു​വി​നെ ഉ​ട​ന്‍ കോ​ട്ട​യത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കേ​സി​ല്‍ സ​സ്പെ​ന്‍​ഷ​നി​ലാ​യ സാ​ബു​വി​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ കോ​ട്ട​യത്തു വെച്ചാ​ണ് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.സാ​ബു​വി​നോ​പ്പം സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ജീ​വ് ആ​ന്‍റ​ണി​യെ​യും ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്തു. ക​സ്റ്റ​ഡി മ​ര്‍​ദ്ദ​ന​ത്തി​നാ​ണ് അ​റ​സ്റ്റ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കു​മെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. തൂ​ക്കു​പാ​ലം കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഹ​രി​ത ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് രാ​ജ്കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പീ​രു​മേ​ട് സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​യി​രി​ക്കെ രാ​ജ്കു​മാ​ര്‍ മ​രി​ച്ച​ത്.




Sharing is Caring