കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 11 കോടിയുടെ വിദേശ കറന്‍സി പിടിച്ചു. ഡല്‍ഹി- കൊച്ചി- ദുബായ് എമിറേറ്റസ് വിമാനത്തിലെ യാത്രക്കാരനായ അഫ്‌ഗാന്‍ സ്വദേശിയില്‍നിന്നാണ് കറന്‍സി പിടിച്ചത്. കസ്‌റ്റംസ് കമ്മീഷണറുടേയും സിയാലിന്റെയും കൂട്ടായ നടപടിയിലാണ് കറന്‍സി പിടിച്ചെടുത്തത്.
ദില്ലി വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ കൊച്ചിയിലെത്തിയത്.വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് വിദേശ കറന്‍സിയിടപാടുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്ത് കൂടി വര്‍ധിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു.














