നീറ്റ് പരീക്ഷ ജൂലൈ 26 ന്, ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ


മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26 ന് നടത്തും. ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെയും നടക്കും. ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷ ആഗസ്റ്റിലാണ് നടക്കുക. മാനവശേഷി മന്ത്രി രമേശ് പൊക്രിയാലാണ് ഇക്കാര്യം അറിയിച്ചത്. ഇതേസമയം, സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം ഉടൻ എടുക്കും. തിയതി പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.




Sharing is Caring