നി​യ​മ​സ​ഭ​യി​ല്‍ ഇ​ന്നും പ്ര​തി​പ​ക്ഷ ബ​ഹ​ളം


തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യ്ക്കു മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹ​മി​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രു​ടെ സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഇ​ന്നും സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം.


ചോ​ദ്യോ​ത്ത​രവേ​ള തു​ട​ങ്ങി​യ​പ്പോ​ള്‍​ത്ത​ന്നെ സ​ത്യ​ഗ്ര​ഹ​മി​രി​ക്കു​ന്ന എം​എ​ല്‍​എ​മാ​ര്‍​ക്കു അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ചു​കൊ​ണ്ടു പ്ര​തി​പ​ക്ഷം മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യാ​ണ് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​ത്.


പ​തി​വു​പോ​ലെ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ബാ​ന​റു​ക​ളും പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യാ​ണ് പ്ര​തി​പ​ക്ഷം സ​ഭയി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ ചോ​ദ്യോ​ത്ത​ര​വേ​ള പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്ലെ​ല്ലാം പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ര്‍​ന്നു സ​ഭ നേ​ര​ത്തെ പി​രി​ഞ്ഞി​രു​ന്നു.



Sharing is Caring