നിലവിലെ മൊബൈല്‍ നമ്പറുകള്‍ 13 അക്കത്തിലേക്ക് മാറില്ല, മാറുന്നത് മെഷീന്‍ ടു മെഷീന്‍ സിമ്മുകള്‍


ന്യൂഡല്‍ഹി: മൊബൈല്‍ നമ്ബരുകള്‍ ജൂലൈ മുതല്‍ 13 അക്കത്തിലേക്ക് മാറുന്നുവെന്ന വാര്‍ത്തയില്‍ വിശദീകരണവുമാ‍യി ടെലികോം വിദഗ്ധര്‍. നിലവിലെ മൊബൈല്‍ നമ്ബരുകളല്ല പകരം മെഷീന്‍ ടു മെഷീന്‍ നമ്ബരുകളാണ് 13 അക്കത്തിലേക്ക് മാറുക. ഇപ്പോഴുള്ള 10 അക്ക നമ്ബരുകളെല്ലാം അങ്ങനെ തന്നെ തുടരും.
സ്വൈപിങ് മെഷിനുകള്‍, കാറുകള്‍, വൈദ്യുത മീറ്ററുകള്‍ തുടങ്ങിയവയിലാണ് മെഷിന്‍ ടു മെഷിന്‍ സിമ്മുകള്‍ ഉപയോഗിക്കുക.ടെലികോം മന്ത്രാലയത്തിന്‍റെ സര്‍ക്കലുറിലുണ്ടായ ആശയക്കുഴപ്പമാണ് തെറ്റിധാരണയുണ്ടാക്കിയത്.




Sharing is Caring