പന്നിപ്പനി പടരുന്നു: രാജസ്ഥാനില്‍ 88 മരണം


ജയ്പ്പൂര്‍: പന്നിപ്പനി കാരണം രാജസ്ഥാനില്‍ 88 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 976 പേര്‍ക്ക് എച്ച്‌1എന്‍1 ബാധയുള്ളതായി സ്ഥിതീകരിച്ചിട്ടുണ്ട്. പന്നിപ്പനി ബാധ തടയുന്നതിനായി സകല വിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ജനുവരി 20 ന് രാജസ്ഥാന്‍ ആരോഗ്യമേധാവി വികെ സിംഗ് മാധുര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംസ്ഥാനത്തെ നാന്നൂറോളം പേര്‍ക്ക് പന്നിപ്പനി ബാധയുള്ളതായി കണ്ടെത്തിയിരുന്നു. ജനുവരി വരെ 241 പേര്‍ പന്നിപ്പനി കാരണം മരിച്ചതായി ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു




Sharing is Caring