നിലമ്പൂരിലെ മുഴുവൻ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ കെ ബാലന്‍


നിലമ്പൂര്‍: ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചു. നിലമ്പൂരിലെ മുഴുവൻ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്നും ഇതിനായി സര്‍ക്കാരിന്‍റെ കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്തുമെന്നും എ കെ ബാലന്‍ ഉറപ്പുനല്‍കി. ആദിവാസികൾക്കായി വനാവകാശ നിയമപ്രകാരമുള്ള 500 ഏക്കർ ഭൂമിയും മറ്റുള്ളവർക്കായി മുണ്ടേരി ഫാമിലെ ഭൂമിയും ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring