നിലപാട് കടുപ്പിച്ച്‌ പനീര്‍ശെല്‍വം; ശശികലയെ അംഗീകരിക്കില്


ചെന്നൈ: എ.ഐ.എ.ഡി.എം.കെയിലെ പനീര്‍ശെല്‍വം – പളനിസ്വാമി വിഭാഗങ്ങള്‍ ഒന്നിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ നിലപാട് കടുപ്പിച്ച്‌ ഒ പനീര്‍ശെല്‍വം രംഗത്തെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ശശികലയുടെ നിയമനം അംഗീകരിക്കില്ലെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി.


ശശികല പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നവരെയും അംഗീകരിക്കില്ല. ജയലളിത മരിച്ച സമയത്ത് ദിനകരന്‍ പാര്‍ട്ടിയംഗം പോലും ആയിരുന്നില്ല. നിലവിലെ എ.ഐ.എ.ഡി.എം.കെ ഭാരവാഹികളുടെ നിയമനങ്ങള്‍ അനധികൃതമാണ്. ജയലളിതയുടെ സമാധിയില്‍ പ്രഖ്യാപിച്ച നിലപാടുകളില്‍ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


തമിഴ്നാടിനെ കുടുംബാധിപത്യത്തില്‍നിന്ന് മോചിപ്പിക്കുകയാണ് തന്റെ കര്‍ത്തവ്യം. ഇതില്‍നിന്ന് പിന്നോട്ടുപോകുന്നത് തമിഴ് ജനതയോട് ചെയ്യുന്ന ദ്രോഹമാകുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.

എ.ഐ.എഡി.എം.കെയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഫോര്‍മുല പാര്‍ട്ടിയിലെ അമ്മ വിഭാഗം നേതാവ് ടി.ടി.വി ദിനകരനാണ് മുന്നോട്ടുവച്ചത്. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് പനീര്‍ശെല്‍വത്തെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ആക്കാമെന്ന് ദിനകരന്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ ഫോര്‍മുലയാണ് പനീര്‍ശെല്‍വം പൂര്‍ണമായും തള്ളിക്കളഞ്ഞത്.



Sharing is Caring