തിരുവനന്തപുരം : അഴിമതിക്കാരെ എന്‍.ഡി.എയില്‍ എടുക്കില്ലെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗമായ വി.മുരളീധരന്. കെ.എം മാണിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എയുടെ നിലപാട് അംഗീകരിക്കുന്നവര്‍ക്ക് സ്വാഗതമെന്നാണ് കുമ്മനം പറഞ്ഞത്. അപ്പോള്‍ കെ.എം മാണി ആദ്യം നിലപാട് മാറ്റേണ്ടിവരുമെന്നും മുരളീധരന് പറഞ്ഞു.
അതേസമയം മുരളീധരന്റെ വാദങ്ങളെ തള്ളി എന്‍.ഡി.എയില്‍ ആര്‍ക്കും അയിത്തമില്ലെന്ന് പി.എസ് ശ്രീധരന്‍പിള്ള അറിയിച്ചു. വി.മുരളീധരന്റെ അഭിപ്രായം തനിക്കില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.














