ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിവുകെട്ട ധനമന്ത്രിയുടെ നടപടികള്‍ രാജ്യത്തെ സാമ്ബത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ തുറന്നടിച്ചു.
സമ്ബദ് വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്നു. ഉയര്‍ച്ചയിലേക്കുള്ള ഒരു നടപടിപോലും ധനമന്ത്രാലയം സ്വീകരിച്ചിട്ടില്ല. കഴിവുകെട്ട ധനമന്ത്രി സാമ്ബത്തികമേഖല പുരോഗതിയിലേക്കെന്ന് പ്രധാനമന്ത്രിയെ വിശ്വസിപ്പിക്കുകയാണ്. എന്നാല്‍ വന്‍ സാമ്ബത്തിക മാന്ദ്യമാണ് വരാന്‍ പോകുന്നതെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആരോപിച്ചു.

” പ്രിയപ്പെട്ട പ്രധാനമന്ത്രി സമ്ബദ് വ്യവസ്ഥയുടെ പാളം തെറ്റിയിരിക്കുകയാണ്. ഈ തുരങ്കത്തിെന്റ ഒരറ്റത്തുപോലും വെളിച്ചം കാണുന്നില്ല. എന്നാല്‍ നിങ്ങളുടെ കഴിവുകെട്ട ധനമന്ത്രി അവിടെ വെളിച്ചമുണ്ടെന്ന് പറയുന്നു. എന്നെ വിശ്വസിക്കൂ, സാമ്ബത്തിക മാന്ദ്യത്തിെന്റ തീവണ്ടിയാണ് ചൂളംവിളിച്ചുവരുന്നത്”- രാഹുല്‍ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയില്‍ ഒട്ടും പുരോഗതിയില്ലെന്ന വാര്‍ത്തക്കൊപ്പമാണ് രാഹുലിെന്റ ട്വീറ്റ്.
നോട്ട് നിരോധനവും ജി.എസ്.ടിയും സമ്ബദ് വ്യവസ്ഥയില്‍ വരുത്തിയ തകര്‍ച്ച ബി.ജെ.പി സര്‍ക്കാറിെന്റ ദൗര്‍ബല്യവും കഴിവില്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്ന് രാഹുല്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.













