നിര്‍ഭയ ഹോമില്‍ നിന്നും ചാടിപ്പോയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു


നിര്‍ഭയ ഹോമില്‍ നിന്നും ചാടിപ്പോയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പോക്‌സോ നിയമ പ്രകാരം രണ്ട് പേര്‍കെതിരെ കേസെടുത്തിട്ടുണ്ട്. പൂജപ്പുര നിര്‍ഭയ ഹോമില്‍ നിന്നും ചാടിപ്പോയ 15 വയസ്സായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.


ഷാഡോ പൊലിസ് ചമഞ്ഞ് ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പുത്തന്‍പാലം സ്വദേശി വിഷ്ണു എന്ന 32 കാരനാണ് പെണ്‍കുട്ടിയെ ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയത്.


തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തെ ഫ്രണ്ട്‌സ് ലോഡ്ജിലാണ് ഇയാള്‍ പെണ്‍കുട്ടിയെ താമസിപ്പിച്ചത്. വിഷ്ണുവിനെയും ലോഡ്ജ് ഉടമ ബിനുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൂജപ്പുര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.



Sharing is Caring