നിബന്ധനകൾ പാലിച്ച് പള്ളികൾ തുറക്കാമെന്ന് സമസ്ത


ലോക്ക് ഡൗണില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇളവ് അനുവദിച്ച് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ പ്രത്യേക സാഹചര്യത്തിൽ ഇരു സർക്കാരുകളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായും നൽകിയ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട് പള്ളികൾ തുറക്കേണ്ടതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും വൈസ് പ്രസിഡൻറ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കട്ടി മുസ്‍ലിയാരും സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്‍ലിയാരും പ്രസ്താവനയിൽ അറിയിച്ചു. വ്യവസ്ഥകൾ ഒരു നിലക്കും പാലിക്കാൻ കഴിയാത്ത പ്രദേശങ്ങളിലെ പള്ളികളിൽ നിലവിലെ അവസ്ഥ തുടരാവുന്നതാണെന്നും നേതാക്കൾ അറിയിച്ചു




Sharing is Caring