കോഴിക്കോട്: നിപ ബാധിച്ച് 21 പേര്‍ മരിച്ചതായി അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്. . അസുഖം ബാധിച്ചത് തിരിച്ചറിയാതെ മരിച്ചവരുടെ കണക്ക് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലാണ് പുറത്തുവിട്ടത്. 23 പേര്‍ക്ക് നിപ ബാധിച്ചെന്നും 21 പേര്‍ മരിച്ചെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. സിസ്റ്റര്‍ ലിനിയല്ല കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫെന്നും അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്.
19 പേര്‍ക്ക് വൈറസ് ബാധിക്കുകയും 17 പേര്‍ മരിച്ചുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ നല്‍കിയ കണക്കുകള്‍. ഇതിനു വിരുദ്ധമായ കണക്കുകള്‍ പ്രസിദ്ധീകരിച്ചത് ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനും വൈറോളജിസ്റ്റ് അരുണും നല്‍കിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ്.
സിസ്റ്റര്‍ ലിനി മാത്രമല്ല നിപ ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക. കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫ്. മെയ് 19ാം തീയതിയാണ് ഇവര്‍ മരിക്കുന്നത്. മെയ് 20ന് ലിനി മരിച്ചു. രോഗം തിരിച്ചറിയപ്പെടുന്നതിന് മുമ്ബ് കോഴിക്കോട് മെഡിക്കല്‍ കോളജ്. പേരാമ്ബ്ര താലൂക്ക് ആശുപത്രി, ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലായി മൊത്തം അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്. ആറാമത്തെ രോഗിയായ സാലിഹില്‍ എത്തിയപ്പോള്‍ മാത്രമാണ് രോഗം തിരിച്ചറിയപ്പെടുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.














