നാവികസേനാ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി


ആലപ്പുഴ: നിരീക്ഷണ പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. ആലപ്പുഴ മുഹമ്മ കാവുങ്കല്‍ കെ.പി. മെമ്മോറിയല്‍ സ്കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നാണ് ചേതക് ഹെലികോപ്റ്റര്‍ ഇറക്കിയത്.


കോക്പിറ്റില്‍ അപായ സിഗ്നല്‍ കണ്ടതിനെ തുടര്‍ന്നാണ് അടിയന്തരമായി ഇറക്കിയത്. രണ്ടു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്നും ആര്‍ക്കും പരിക്കില്ലെന്നും നാവികസേന അറിയിച്ചു.




Sharing is Caring