നാളെ മുതല്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിനിറങ്ങുമെന്ന് ശശി തരൂര്‍


തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ നേതാക്കള്‍ സജീവമല്ലെന്ന യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാറിന്റെ ആക്ഷേപത്തിന് മറുപടിയുമായി പാര്‍ട്ടി നേതാക്കള്‍. പ്രചാരണത്തിന് കെ മുരളീധരന്‍ ചുക്കാന്‍ പിടിക്കുമെന്നും എല്ലാ നേതാക്കളുമെത്തുമെന്നും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. നാളെ മുതല്‍ പ്രചാരണത്തിനിറങ്ങുമെന്ന് ശശി തരൂരും പ്രതികരിച്ചു.


വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സജീവമാകാത്തതില്‍ മോഹന്‍കുമാര്‍ അതൃപ്തി അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ഇടഞ്ഞു നില്‍ക്കുന്ന കെ മുരളീധരനേയും ശശി തരൂരിനേയുമാണ് മോഹന്‍കുമാര്‍ ഉദ്ദേശിച്ചത്. എന്നാല്‍ വരും ദിവസങ്ങളില്‍ നേതാക്കള്‍ സജീവമാകുമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.




Sharing is Caring