കണ്ണൂര്‍: നാല്‍പ്പാടി വാസു വധകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. വാസു വധത്തില്‍ പൊലീസ് കുറ്റപത്രത്തില്‍ പിണറായി വിജയെന്റ പേരുണ്ടായിരുന്നു. മഞ്ഞ മുണ്ടും നീല ഷര്‍ട്ടും കയ്യില്‍ വടി വാളും ഉപയോഗിച്ച് അക്രമിച്ചത് പിണറായി ആണെന്ന് അന്നത്തെ ചാര്‍ജ് ഷീറ്റില്‍ പറയുന്നു.കണ്ടോത്ത് ഗോപി എന്ന ഡി.സി.സി സെക്രട്ടറിയെ കത്തിയെടുത്ത് കുത്തിയവനാണ് പിണറായി വിജയന്. 26 വര്‍ഷം ഡ്രൈവറായിരുന്ന ഗോപിയോട് പിണറായി ചെയ്തത് എന്തായിരുന്നുവെന്ന് അറിയണം. ജില്ലയില്‍ അക്രമ രാഷ്ട്രീയത്തിന് തുടക്കമിട്ടമതും പിണറായിയായിരുന്നുവെന്ന് കെ. സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
നാല്‍പ്പാടി വാസു വധകേസ് കുറ്റപത്രത്തില്‍ തെന്റ പേരുണ്ടായിരുന്നില്ല. സഭയില്‍ തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഉന്നയിച്ച ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണ്. സാക്ഷികള്‍ നല്കിയ മൊഴിയില്‍ ഒരിടത്തും സുധാകരനാണ് വെടിവെച്ചതെന്ന് പറഞ്ഞിട്ടില്ല. അന്തസുണ്ടങ്കില്‍ മുഖ്യമന്ത്രി ആരോപണം തെളിയിക്കണം. അല്ലങ്കില്‍ സഭയില്‍ പ്രസ്താവന പിന്‍വലിക്കാന്‍ അദ്ദേഹം തയാറാവണമെന്നും സുധാകന് ആവശ്യപ്പെട്ടു.

നാല്‍പ്പാടി വാസു വധത്തില്‍ കള്ള് കുടിച്ചവര്‍ തെരുവില്‍ സംസാരിക്കുന്നത് പോലെയാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചത്. നാല്‍പ്പാടി വാസു മാനസിക ആസ്വാസ്ഥ്യമുള്ള ഒരാളായിരുന്നു. അയാള്‍ക്ക് സി.പി.എമ്മുമായി ഒരു ബന്ധവുമില്ല. വെടിവെപ്പിന് ശേഷം താന്‍ മട്ടന്നൂരില്‍ ന്യായീകരിച്ച് പ്രസംഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി ജയരാജനെതിരായ കേസില്‍ താന്‍ പ്രതിയല്ല. ഇ.പിയുടെ ശരീരത്തില്‍ ഉണ്ട വേണ്ട, അതിെന്റ തരിയെങ്കിലും ഉണ്ടെന്ന് തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കും. മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ ജയരാജനെ വെല്ലുവിളിക്കുന്നുവെന്നും സുധാകരന് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്താന്‍ സി.പി.എം മൂന്ന് ഗ്രൂപ്പുകളെ നിയോഗിച്ചിരുന്നുവെന്നും സുധാകരന് ആരോപിച്ചു. കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും ഷുഹൈബ് കേസിലെ പ്രതി ആകാശും തമ്മില്‍ ഏറെ ഹൃദയ ബന്ധമുണ്ട്. ജയരാജന് അറിയാതെ ഷുഹൈബ് വധം ഉണ്ടാകില്ല.സി.ബി.ഐ അന്വേഷണം ഉണ്ടായാല്‍ ജയരാജന് കുടുങ്ങും. അതാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞത്. ഷുഹൈബിനെ വെട്ടിയത് കണ്ടെടുത്ത വാള് ഉപയോഗിച്ചല്ല, കൊല നടത്തിയത് മഴു ഉപയോഗിച്ചാണെന്നാണ് റിപ്പോര്െട്ടന്നും സുധാകരന് ആരോപിച്ചു.












