നാല് ലോക്സഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്


നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കും എട്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ്. ലഖിംപുർ(ആസാം), ഷാദോൾ(മധ്യപ്രദേശ്), കൂച്ച്ബിഹാർ, ടംലുക്ക്(പശ്ചിമബംഗാൾ) എന്നിവയാണ് ലോക്സഭാ മണ്ഡലങ്ങൾ.


തമിഴ്നാട്, പുതുച്ചേരി, അരുണാചൽപ്രദേശ്, മധ്യപ്രദേശ്, ത്രിപുര, പശ്ചിമബംഗാൾ എന്നീ സംസ്‌ഥാനങ്ങളിലാണ് എട്ടു നിയമസഭാ മണ്ഡലങ്ങൾ. പുതുച്ചേരിയിലെ നെല്ലിത്തോപ്പിൽ മുഖ്യമന്ത്രി വി. നാരായണസ്വാമി ജനവിധി തേടുന്നു. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പു നീട്ടിവച്ച രണ്ടു മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്.


ഷാദോളും ലഖിംപുരും ബിജെപിയുടെ സിറ്റിംഗ് മണ്ഡലങ്ങളാണ്. കൂച്ച്ബിഹാർ, ടാംലുക്ക് എന്നിവ തൃണമൂൽ കോൺഗ്രസിന്റെ മണ്ഡലങ്ങളാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നോട്ട് മാറാനെത്തുന്നവരുടെ വിരലുകളില്‍ മായാത്ത മഷി പുരട്ടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിരലില്‍ മഷി പുരട്ടുന്നത് വോട്ടെടുപ്പിനെ ബാധിക്കും. ഇത് ആശയകുഴപ്പത്തിനിടയാക്കുമെന്നും ധനമന്ത്രാലയത്തിന് നല്‍കിയ കത്തില്‍ കമ്മിഷന്‍ വ്യക്തമാക്കി.



Sharing is Caring