നായക തൊപ്പിയണിഞ്ഞ് സഞ്ജുവിന്റെ അരങ്ങേറ്റം, രാജസ്ഥാന്‍- പഞ്ചാബ് പോരാട്ടം ഇന്ന്

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന നാലാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും നേര്‍ക്കുനേര്‍. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. സീസണിലെ ഇരു ടീമുകളുടെയും ആദ്യ പോരാട്ടം കൂടിയാണിത്.

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി സഞ്ജു അരങ്ങേറ്റം കുറിക്കുന്ന മത്സരം കൂടിയാണിത്. ക്രിസ് മോറിസ്, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് സഞ്ജുവിനൊപ്പമുള്ള കരുത്തരായ താരങ്ങള്‍. ആദ്യമായാണ് ഒരു മലയാളി ഐപിഎല്‍ ടീമിന്റെ നായകസ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ സീസണിലെ മോശംപ്രകടനമാണ് സ്റ്റീവ് സ്മിത്തിന് തിരിച്ചടിയായത്. സ്മിത്ത് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന് വേണ്ടിയാണ് ഇറങ്ങുന്നത്.

കെഎല്‍ രാഹുലിന്റെ നേതൃത്വത്തില്‍ ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, നിക്കൊളാസ് പൂരന്‍, റിലെ മെറിഡിത്ത്, ഡേവിഡ് മലാന്‍, ജെ റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് പഞ്ചാബ് സംഘത്തിലെ താരങ്ങള്‍. മികച്ച ഒരുക്കങ്ങളോടെ കിരീടം ഉറപ്പിച്ച് തന്നെയാണ് കിംഗ്‌സ് ഇറങ്ങുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *