നാടെങ്ങും തിരുവാതിര ആഘോഷം നടന്നു


ധനുമാസത്തിലെ വെളുത്ത പക്ഷത്തില്‍ നാടെങ്ങും തിരുവാതിര ആഘോഷം നടന്നു. ശിവന്റെ ഭൂതഗണങ്ങളാണെന്ന വിശ്വാസത്തെ കൂടെ പിടിച്ച്‌ കുട്ടികൂട്ടങ്ങളാണ്‌ വാഴചപ്പിലകള്‍ കൊണ്ട്‌ ചോഴികെട്ടി കളിച്ചുവരുന്നത്‌. ഉറക്കമൊഴിച്ച്‌ തിരുവാതിരനോറ്റ സ്‌ത്രീകള്‍ ഒത്തുചേര്‍ന്ന ഗ്രാമീണവീടുകളില്‍ തിരുവാതിരകളിയും നടന്നു. ശിവക്ഷേത്രങ്ങളിലെല്ലാം വിശേഷാല്‍പൂജകളും, തൊഴാനെത്തിയവരുടെ തിരക്കും ഉണ്ടായി .




Sharing is Caring