നരേന്ദ്രമോദിയെ പോലെ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ കുറച്ചുവര്‍ഷമെടുക്കുമെന്ന് രാഹുല്‍ ഗാന്ധി


സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ താന്‍ കുറച്ചുവര്‍ഷമെടുക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസും ബി.ജെ.പിയുമായുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണ്, അവര്‍ നിങ്ങള്‍ക്ക് മുന്‍പില്‍ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവര്‍ക്ക് സമയവുമുണ്ടാകില്ല. ഒരു ലൗഡ് സ്പീക്കര്‍ പോലെയാണ് അവര്‍. മനോഹരമായി സംസാരിക്കാന്‍ അവര്‍ക്ക് അറിയാം. എനിക്ക് മോദിജിയെ പോലെ സംസാരിക്കാന്‍ അറിയില്ല. അദ്ദേഹത്തെ പോലെ സംസാരിക്കാന്‍ ഒരുപക്ഷേ ഞാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. എന്നാല്‍ അദ്ദേഹത്തേക്കാള്‍ നന്നായി പ്രവൃത്തിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്നും രാഹുല്‍ പറയുന്നു.




Sharing is Caring