നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ച് പൊലിസ്


നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍, കേസിലെ പ്രതിയായ നടന്‍ ദിലീപിന് നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് പൊലിസ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ദിലീപിന്റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ രേഖാമൂലം വിശദീകരണം നല്‍കിയത്.


പ്രതിഭാഗത്തിന് ദൃശ്യങ്ങള്‍ കാണാന്‍ കോടതിയുടെ സാന്നിധ്യത്തില്‍ അനുവദിച്ചിട്ടുപോലും ദൃശ്യങ്ങളിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് ഇരയെ അപകീര്‍ത്തിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് ലഭിച്ചാല്‍ അത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നുമാണ് പൊലിസ് വാദം.


എന്നാല്‍ കോടതിയ്ക്ക് തോന്നുന്നുവെങ്കില്‍ ദൃശ്യങ്ങള്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് അതിലെ സംഭാഷണത്തിന്റെ വിശദാംശങ്ങല്‍ പ്രതിഭാഗത്തിന് നല്‍കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ഇത് വിചാരണ വേളയില്‍ തെളിയിക്കുന്നതിന് ദൃശ്യങ്ങള്‍ നല്‍കണമെന്നുമാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.



Sharing is Caring