നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തില്‍നിന്ന് ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡിജിപി


നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണച്ചുമതലയില്‍നിന്ന് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ തലവനായി കശ്യപ് തുടരും.
ഐജിയായിരുന്ന ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചില്‍നിന്ന് ഹെഡ്ക്വാട്ടേഴ്‌സ് ഐജിയായി മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഡിജിപി രംഗത്തെത്തിയത്.




Sharing is Caring