നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുളള കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും


നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും.ദിലീപിനെ എട്ടാം പ്രതി ആക്കിയാവും കുറ്റപത്രം.മുന്നൂറിലേറെ സാക്ഷി മൊ‍ഴികളും നാനൂറ്റിയമ്പതിലധികം രേഖകളും കുറ്റപത്രത്തിന്‍റെ ഭാഗമായുണ്ടാവും.അന്തിമ കുറ്റപത്രത്തിൽ 11 പ്രതികളുണ്ടാവും.അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലായിരിക്കും കുറ്റപത്രം സമർപ്പിക്കുക.


ആക്രമണത്തിനു നേതൃത്വം നൽകിയ പൾസർ സുനി തന്നെയാണ് ഒന്നാം പ്രതി.എന്നാല്‍ ഗൂഡാലോചന കുറ്റവുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളും ദിലീപിനെതിരെ ചുമത്തും.


ഇതിനിടെ ദിലീപിനു വിദേശത്തു പോകാൻ ആറ് ദിവസം ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവനുവദിച്ചു.ദുബൈയിൽ ‘ദേ പുട്ട്’ റെസ്റ്റോറന്‍റ് ശാഖയുടെ ഉദ്ഘാടനത്തിന് പോകാൻ അനുമതി തേടിയാണ് ദിലീപ് ഹർജി നൽകിയത്.വിദേശ യാത്രക്കായി ആറ് ദിവസം പാസ്പോർട്ട് വിട്ട് നൽകാൻ കോടതി നിർദേശിച്ചു.



Sharing is Caring