ഐ.എഫ്.എഫ്.കെ മീഡിയ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മീഡിയ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. റിപ്പോര്‍ട്ടു ചെയ്യാനെത്തുന്ന മാധ്യമപ്രതിനിധികള്‍ 24നകം ംംം.ശളളസ.ശി ല്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരുടെ പേരു വിവരം അടങ്ങിയ ലിസ്റ്റ് സ്ഥാപനത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് സാക്ഷ്യപ്പെടുത്തി നവംബര്‍ 28ന് വൈകുന്നേരം അഞ്ചു മണിക്കു മുമ്പ് പി.ആര്‍.ഡി പ്രസ് റിലീസില്‍ എത്തിക്കണം. (മാധ്യമ പ്രവര്‍ത്തകന്റെ പേര്, സ്ഥാപനത്തിന്റെ പേര്, തസ്തിക, ഇ-മെയില്‍, രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ എന്നിവ സാക്ഷ്യപത്രത്തിലുണ്ടാവണം).
ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ സ്ഥാപനത്തിന്റെ മേധാവിയുടെ കത്ത് നല്‍കണം. നിശ്ചിത തിയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസ് ഡിസംബര്‍ നാലിന് വിതരണം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *