നടിയെ അക്രമിച്ച കേസില്‍ വനിതാ ജഡ്ജി വേണമെന്ന ഹരജിയില്‍ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരും. വിചാരണ വനിതാ ജഡ്ജി നടത്തണമെന്ന നടിയുടെ ഹരജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം. വനിതാ ഡ്ജിയാണ് അഭികാമ്യമെന്ന നിലപാട് ഇക്കാര്യത്തില്‍ സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ചിരുന്നു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ദിലീപിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പൊലിസ് അന്വേഷണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ദിലീപിന്റെ ഹരജി.

അതിനിടെ, കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ 32 രേഖകള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദിലീപ് വിചാരണക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.













