മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ റിമാന്‍ഡ് നീട്ടി


മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ റിമാന്‍ഡ് കാലാവധി യുഎപിഎ പ്രത്യേക കോടതിയായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം ആര്‍ അനിത സെപ്തംബര്‍ ഒന്നുവരെ നീട്ടി. കനത്ത സുരക്ഷയില്‍ കോയമ്പത്തൂര്‍ ജയിലില്‍നിന്ന് പൊലീസ് രൂപേഷിനെ കോഴിക്കോട്ട് ഹാജരാക്കുകയായിരുന്നു.


കോയമ്പത്തൂര്‍ ജയിലില്‍ വിവിധ കേസുകളില്‍ വിചാരണത്തടവുകാരനായി കഴിയുന്ന രൂപേഷിനെതിരെ വളയം പൊലീസെടുത്ത കേസുകളാണ് കോഴിക്കോട്ട് പരിഗണിക്കുന്നത്. വിലങ്ങാട് വായാട് കോളനിയില്‍ ലഘുലേഖ വിതരണം ചെയ്ത് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നാണ് കേസ്.




Sharing is Caring