നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപും കാവ്യാമാധവനുമായി റിമി ടോമി സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തത്. കൂടാതെ ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ റിമി നടത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട വിവരം റിമി ടോമി എങ്ങനെ അറിഞ്ഞുവെന്നും ഇതിനു ശേഷം ആരെ വിളിച്ചു എന്നീ വിവരങ്ങളാണ ് അന്വേഷണ സംഘം ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മറുപടികളില്‍ പൊരുത്തക്കേട് ഉളളതായിട്ടാണ് പൊലീസ് നല്കുന്ന വിവരം.
അതേസമയം ദിലീപുമായി യാതൊരു വിധ സാമ്പത്തിക ഇടപാടുകളില്ലെന്ന് റിമി ടോമി പ്രതികരിച്ചു. സാമ്പത്തിക ഇടപാടുകളുണ്ടെങ്കില്‍ ആദായകനികുതി പരിശോധനയില്‍ കണ്ടെത്തുമായിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം കാവ്യയുമായി സംസാരിച്ചിരുന്നു. സുഹൃത്ത് എന്ന നിലയിലാണ് സംസാരിച്ചത്. ദിലീപുമായി രണ്ട് അമേരിക്കന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞതെന്നും റിമി പറഞ്ഞു.













