നടി ആക്രമിക്കപ്പെട്ട കേസ്: നടി ശ്രിത ശിവദാസില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു


നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് എന്ന നിലയിലാണ് മൊഴിയെടുത്തത്.
ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുണ്ടായിരുന്ന വൈരാഗ്യത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘം ശ്രിതയില്‍ നിന്ന് ശേഖരിച്ചതെന്നാണ് സൂചന. ഓര്‍ഡിനറി എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ ശ്രിത, ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ്. ദിലീപുമായുള്ള പ്രശ്‌നങ്ങള്‍ ശ്രിതയുമായി നടി പങ്കുവെച്ചിട്ടുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.




Sharing is Caring