നടി അമല ഉള്‍പ്പെട്ട പെണ്‍വാണിഭക്കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്കും


സീരിയല്‍ നടി അമല ഉള്‍പ്പെട്ട പെണ്‍വാണിഭക്കേസിലെ പ്രധാന ഇടനിലക്കാരനെ തേടിയുള്ള അന്വേഷണം സിനിമാ മേഖലയിലേക്കും. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുരാജ് എന്നയാളെയാണ് പൊലീസ് അന്വേഷിക്കുന്നത്. നടിയെയും പെണ്‍കുട്ടികളെയും തൊടുപുഴയിലെത്തിക്കുന്നത് സുരാജാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍.
സിനിമാ ചിത്രീകരണത്തിനിടെയാണ് നടി ഇയാളെ പരിചയപ്പെട്ടത്. സുരാജ് ആണ് തന്നെ തൊടുപുഴയിലെത്തിച്ചതെന്നും നടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ നമ്ബറും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് തൊടുപുഴ കദളിക്കാടുനിന്ന് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. കാളികാവ് സ്വദേശിയും നടിയുമായ അമല ഉള്‍പ്പെട്ട അഞ്ചംഗസംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


തൊടുപുഴ മുളപ്പുറം സ്വദേശികളായ അജീബ്, ജിത്ത്, പാറപ്പുഴ സ്വദേശി ബാബു, ഇടനിലക്കാരന്‍ തെക്കുംഭാഗം സ്വദേശി മോഹനന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. വീട്ടില്‍ നിന്ന് കണ്ടെടുത്ത ഡയറിയില്‍ 20ഓളം പെണ്‍കുട്ടികളുടെ പേരും മൊബൈല്‍ നമ്ബറും രേഖപ്പെടുത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശത്തെ ഈ വീട്ടിലേക്ക് നിരവധി വാഹനങ്ങള്‍ സ്ഥിരമായി വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഓണ്‍ലൈന്‍ വഴിയാണ് സംഘത്തിന്റെ ഇടപാടുകളെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.




Sharing is Caring