നടന്‍ ഫഹദ് ഫാസിലിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു


നടന്‍ ഫഹദ് ഫാസിലിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്. നിര്‍മാതാവ് അരോമ മണിയുടെ പരാതി പ്രകാരം തിരുവനന്തപുരം ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ (3) കോടതിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഉത്തരവിട്ടത്.അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി നിര്‍മ്മാതാവായ അരോമ മണിയില്‍ നിന്ന് ഫഹദ് ഫാസില്‍ നാല് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു.ഇതിന് പുറമെ 10 ലക്ഷം രൂപയുടെ ചെക്കും നല്‍കി. സിനിമയുടെ ഫോട്ടോ ഷൂട്ട് ഉള്‍പ്പടെയുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു എങ്കിലും ഇതിന് ശേഷം ചിത്രത്തില്‍ അഭിനയിക്കില്ല എന്ന ഫഹദ് ഫാസില്‍ അറിയിക്കുകയായിരുന്നു.




Sharing is Caring