നഗ്നഫോട്ടോ കാണിച്ച്‌ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍


ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിനാറുകാരിയെ നഗ്നഫോട്ടോയും വീഡിയോയും കാണിച്ച്‌ ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശി നഹീമിനെ(25)യാണ് കല്പകഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തത്. കല്പകഞ്ചേരി സ്വദേശിയാ പ്ളസ് വൺ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. നാലുമാസം മുമ്ബാണ് ഇരുവരും ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലേക്കും നഗ്നത പ്രദര്‍ശിപ്പിച്ചുള്ള വീഡിയോ ചാറ്റിങ്ങിലേക്കും വഴിമാറി. പിന്നീട് യുവാവ് വിദ്യാര്‍ഥിനിയുടെ നഗ്നഫോട്ടോകളും വീഡിയോകളും വെച്ച്‌ ഭീഷണി തുടങ്ങി.


സ്വര്‍ണാഭരണങ്ങള്‍ നല്‍കണമെന്നായിരുന്നു ആവശ്യം. തന്നില്ലെങ്കില്‍ ബന്ധുക്കളുടെ ഫോണിലേക്ക് വീഡിയോദൃശ്യം അയയ്ക്കുമെന്നും ഇയാള്‍ പറഞ്ഞു. ചതി മനസ്സിലാക്കിയ വിദ്യാര്‍ഥിനി മൊബൈല്‍ഫോണ്‍ ഒഴിവാക്കി. എന്നാല്‍ വീട്ടിലെ ലാന്‍ഡ് ഫോണില്‍ വിളിച്ച്‌ യുവാവ് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഫോണ്‍ വീട്ടുകാര്‍ എടുത്തപ്പോഴാണ് സംഭവം പുറത്തായത്. ഉടന്‍ ചൈല്‍ഡ്ലൈനില്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനിയെ കൗണ്‍സലിങ് നടത്തി.


ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് പരപ്പനങ്ങാടിയിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.



Sharing is Caring