ധര്‍മ്മടത്ത് പിണറായി വിജയന്റെ ഫ്‌ളെക്‌സുകള്‍ നശിപ്പിച്ചു. പിണറായിയുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ ചുമരില്‍ സ്ഥാപിച്ചിരുന്ന 300 മീറ്ററോളം നീളമുള്ള ഫ്‌ളെക്‌സാണ് കീറിയെടുത്ത ശേഷം കത്തിച്ചത്. പിണറായിയുടെ രാഷ്ട്രീയചരിത്രം ആലേഖനം ചെയ്തതായിരുന്നു ഫ്‌ളെക്‌സ്.
എല്‍.ഡി.എഫ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ഫ്‌ളെക്‌സുകള്‍ നശിപ്പിച്ചതിന് പിന്നില്‍ ബി.ജെ.പിയാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളില്‍ വീണ്ടും ഫ്‌ളെക്‌സ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.












