നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് ഇതുവരെ ഫേസ്ബുക്കിലൂടെ പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് ദിലീപ് ഫേസ്ബുക്കില്‍ തിരിച്ചെത്തി. കമ്മാര സംഭവമെന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിടാനാണ് ഫേസ്ബുക്കിലെത്തിയത്.
ഏറെ നാളുകള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി,തുടര്‍ന്നും,നിങ്ങളുടെ സ്നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടും,എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണ മായ ഒരു പുതുവര്‍ഷം നേര്‍ന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ “കമ്മാരസംഭവം “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു

ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം.
വളച്ചവര്‍ക്ക് സമര്‍പ്പിതം.
ഒടിച്ചവര്‍ക്ക് സമര്‍പ്പിതം.
വളച്ചൊടിച്ചവര്‍ക്ക്… സമര്‍പ്പിതം.”
-ദിലീപ്
രതീഷ് അമ്ബാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് നടന്‍ സിദ്ധാര്‍ഥും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. ബോബി സിംഹ, മുരളീഗോപി എന്നിവരും ചിത്രത്തിലുണ്ട്. കമ്മാരന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.













