വ്യാജരേഖ ചമച്ച്‌​ വാഹന നികുതി വെട്ടിപ്പ്: സുരേഷ് ഗോപി​യുടെ അറസ്​റ്റ്​ ഒരാഴ്​ചകൂടി തടഞ്ഞു


പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു. സുരേഷ് ഗോപി നികുതി വെട്ടിച്ച്‌ നിരന്തരം കേരളത്തില്‍ വാഹനം ഉപയോഗിക്കുന്നുണ്ട് എന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തു. ഇൗ സാഹചര്യത്തില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.


അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയാറാണ് എന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകന്‍ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ച്‌ സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാജരായിരുന്നു.




Sharing is Caring