വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രാത്രി 12 മുതല്‍ ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഡയസനണ് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ദേശീയ പണിമുടക്ക് ദിവസം പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവര്‍ത്തനവും കെഎസ്ആര്‍ടിസി സര്‍വീസുകളും തടസപ്പെടാന്‍ സാധ്യതയുണ്ട്. ബേങ്കിംഗ് മേഖലയേയും സമരം ബാധിക്കും.കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി ഉള്‍പ്പെടെയുള്ള പത്തോളം സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.













