മലപ്പുറം: ദേവികയുടെ കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ച് മലപ്പുറം ജില്ല കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍. ദേവികയുടെ വീട്ടില്‍ ടെലിവിഷനും നെറ്റ് വര്‍ക്കും എത്തിക്കുമെന്നും കൈക്കുഞ്ഞായ സഹോദരിക്ക് പോഷകാഹാരം ഉറപ്പ് വരുത്തുമെന്നും കളക്ടര്‍ പറഞ്ഞു. വൈകീട്ട് ഏഴ് മണിയോടെ ആണ് ജില്ലാകളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസും എസ് പി യു അബ്ദുല്‍ കരീം ഐപിഎസ്റ്റും ഉന്നത ഉദ്യോഗസ്ഥരും ദേവികയുടെ വീട്ടില്‍ എത്തിയത്.
ദേവികയുടെ അച്ഛന്‍ ബാലകൃഷ്ണനോട് കുറച്ച് സമയം സംസാരിച്ച ശേഷമാണ് കളക്ടര്‍ വീട്ടിനുള്ളിലേക്ക് കയറിയത്. മുത്തശ്ശി കാളിയേയും അമ്മ ഷീബയേയും അദ്ദേഹം കണ്ടു. മറ്റ് കുഞ്ഞുങ്ങള്‍ക്ക് ധൈര്യം നല്‍കണം എന്നും തളര്‍ന്നു പോകരുത് എന്നും കളക്ടര്‍ അമ്മയോട് പറഞ്ഞു. മുക്കാല്‍ മണിക്കൂറിലേറെ സമയം അദ്ദേഹം അവിടെ ചെലവഴിച്ചു.ജില്ലയില്‍ ഓണ്‍ലൈന്‍ പഠന സംവിധാനം ഇല്ലാത്തവര്‍ക്ക് 8 ന് മുന്‍പായി സൗകര്യം ഉറപ്പ് വരുത്തുമെന്ന് പറഞ്ഞ കളക്ടര്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിക്കുമെന്നും വ്യക്തമാക്കി.














