തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. രാവിലെ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച്ച. ദേവസ്വംബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
അല്‍പ സമയത്തിനകം ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ചേരും. നിയമോപദേശം ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബോര്‍ഡംഗം കെ.പി ശങ്കരദാസ് പറഞ്ഞു. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയാറാണെന്നും അദ്ദേഹം പറഞ്ഞു.














