ദു​രി​താ​ശ്വാ​സത്തിനു രണ്ടു കോടി; വായ്പകള്‍ക്ക് ഇളവുകളും പ്രഖ്യാപിച്ച്‌ എസ്ബിഐ


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ര​ണ്ടു​കോ​ടി രൂ​പ സ​ഹാ​യം ന​ല്‍​കി എ​സ്ബി​ഐ. ഇ​തു​കൂ​ടാ​തെ ബാ​ങ്കി​ന്‍റെ 2.70 ല​ക്ഷം ജീ​വ​ന​ക്കാ​രോ​ട് സ്വ​ന്തം നി​ല​യ്ക്ക് സം​ഭാ​വ​ന ന​ല്‍​കാ​നും എ​സ്ബി​ഐ അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. ഇ​ങ്ങ​നെ സ്വ​രൂ​പി​ക്കു​ന്ന തു​ക​യു​ടെ ത​ത്തു​ല്യ​മാ​യ തു​ക എ​സ്ബി​ഐ​യു​ടെ വ​ക​യാ​യി ചേ​ര്‍​ത്ത് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റും.


കൂ​ടാ​തെ പ​ണ​മി​ട​പാ​ടു​ക​ള്‍​ക്കും വാ​യ്പ​ക​ള്‍​ക്കും ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച എ​സ്ബി​ഐ ദു​രി​ത​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ഡൂ​പ്ലി​ക്ക​റ്റ് പാ​സ്ബു​ക്ക്, ചെ​ക്ക് ബു​ക്ക്, എ​ടി​എം എ​ന്നി​വ​യ്ക്കു​ള്ള ചാ​ര്‍​ജ്, വാ​യ്പ തി​രി​ച്ച​ട​വു​ഗ​ഡു വൈ​കി​യാ​ല്‍ ഈ​ടാ​ക്കു​ന്ന ലേ​റ്റ് ഫീ, ​മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള പ​ണം അ​ട​യ്ക്കാ​നു​ള്ള ആ​ര്‍​ടി​ജി​എ​സ്/​നെ​ഫ്റ്റ് ചാ​ര്‍​ഡ് മി​നി​മം ബാ​ല​ന്‍​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഈ​ടാ​ക്കു​ന്ന പി​ഴ എ​ന്നി​വ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​സ്ബി​ഐ അ​റി​യി​ച്ചു.


രേ​ഖ​ക​ളും മ​റ്റും ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് അ​ക്കൗ​ണ്ട് എ​ടു​ക്കാ​ന്‍ ഫോ​ട്ടോ​യും ഒ​പ്പും മാ​ത്രം മ​തി​യെ​ന്നും ബാ​ങ്ക് അ​റി​യി​ച്ചു.



Sharing is Caring