ദുബായില്‍ അപകടത്തില്‍ മരിച്ച എട്ട് പേരില്‍ ഏഴ്‌ പേരും ഇന്ത്യക്കാര്‍


ദുബായ്: മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു.ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.അപകടത്തില്‍ മരിച്ച എട്ട്‌ പേരില്‍ ഏഴ്‌ പേരും പരിക്കേറ്റ ആറ്‌ പേരും ഇന്ത്യക്കാരാണ്. ഫസ്റ്റ് സെക്യൂരിറ്റി എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ചത്.മിര്‍ഡിഫ് സിറ്റി സെന്ററിന് മുന്നില്‍ ഷാര്‍ജ റൂട്ടില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വ്വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ഡ്രായ് പറഞ്ഞു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.




Sharing is Caring