ദിനകരന് പിന്തുണയുമായി രണ്ട് എം.എല്‍.എമാര്‍ കൂടി


അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന് പിന്തുണയുമായി രണ്ട് എംഎല്‍എമാര്‍ കൂടി രംഗത്ത്. മധുര എം.എല്‍.എ രാജന്‍ ചെല്ലപ്പ, പരമകുടി എം.എല്‍.എ മുത്തയ്യ എന്നിവരാണ് ഇന്ന പിന്തുണ പ്രഖ്യാപിച്ചെത്തിയത്. മുന്‍ മന്ത്രി സെന്തില്‍ ബാലാജിയും ദിനകരന് പിന്തുണ അറിയിച്ചിട്ടുണ്ട്.


ഇതോടെ 31 എംഎല്‍എമാരുടെ പിന്തുണയാണ് തങ്ങള്‍ക്കുള്ളതെന്നാണ് ദിനകരന്‍ പക്ഷത്തിന്റെ അവകാശവാദം.


ദിനകരനേയും ശശികലയേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും ഇരുവരുമായും ആരും ബന്ധപ്പെടരുതെന്ന പളനിസാമിയുടെ നിര്‍ദ്ദേശം വകവെക്കാതെയാണ് കൂടുതല്‍ എം.എല്‍.എമാര്‍ ദിനകരന് പിന്തുണ പ്രഖ്യാപിച്ചത്.

ദിനകരന്‍ തിങ്കളാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെ ബംഗളൂരുവിലുള്ള പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.



Sharing is Caring