ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികളില്‍ മരണം 200 കവിഞ്ഞു


ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികളില്‍ മരണം 200 കവിഞ്ഞു. ശക്തമായ പ്രളയത്തെ തുടർന്ന് ശ്രീലങ്കയില്‍ കുടുങ്ങിപ്പോയ മലയാളികളായ 350 പേർ തിരുവനന്തപുരത്ത് എത്തി.ഇന്ത്യൻ വ്യാമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊളംബോയില്‍ നിന്നുമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.


നോർക്ക റൂട്ട്സ് പ്രതിനിധികള്‍ ഇവർക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി.വീടുകളിലേക്ക് പോകുന്നതിനായി എറണാകുളത്തേക്ക് രണ്ട് ബസ്സുകളും നോർക്ക ഏർപ്പാടാക്കി യിട്ടുണ്ട്. ദിത്വ ചുഴലികാറ്റിനെ തുടർന്നു ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.


176 പേരെ കാണാതായിട്ടുണ്ട് .ജനനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നതിനാല്‍ കിഴക്കൻ മേഖലകളില്‍ വെള്ളപ്പൊക്കം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് .



Sharing is Caring