ഹൈദരാബാദ്: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് യാത്രക്കിടെ വിമാനത്തിനുള്ളില്‍ വെച്ച് മരിച്ചു. ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെയാണ് ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു അര്‍ണവ് വര്‍മ എന്ന കുഞ്ഞ് മരിച്ചത്.
ഖത്തര്‍ എയര്‍വേഴ്‌സിന്റെ ഫെളൈറ്റ് എസ് ആര്‍ 500 ല്‍ മാതാപിതാക്കള്‍ക്കൊപ്പം ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടിയിലായിരുന്നു മരണം സംഭവിച്ചത്. വിമാനത്തിനുള്ളില്‍ വെച്ച് ശ്വാസതടസ്സം സംഭവിച്ച അര്‍ണവിനെ ഹൈദരാബാദില്‍ വിമാനം ഇറങ്ങിയതിന് പിന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അനില്‍ വര്‍മ എന്നാണ് അര്‍ണവിന്റെ പിതാവിന്റെ പേര്. കഴിഞ്ഞ ഒകോടബറില്‍ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ജനിച്ച അര്‍ണവിന് അമേരിക്കന്‍ പൗരത്വമാണ് ഉള്ളത്.













