ദാവൂദ് പാക്കിസ്ഥാനില്‍ ഉണ്ടാവാമെന്ന് മുഷാറഫ്


അധോലോകക്രിമിനലുംം മുംബൈ സ്‌ഫോടനക്കേസ് സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടാകാമെന്ന് മുന്‍പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. ഇയാളെ കണ്ടെത്തുന്നതിന് പാക്കിസ്ഥാന്‍ ഇന്ത്യയെ സഹായിക്കില്ല. ഇന്ത്യയില്‍ മുസ്ലിങ്ങളെക്കൊന്നപ്പോള്‍ ദാവൂദ് പ്രതികരിച്ചിട്ടുണ്ടാവുമെന്ന് പാക്കിസ്ഥാന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുഷാറഫ് പറഞ്ഞു.


ഇന്ത്യ വളരെ കാലമായി പറയുന്നത് ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നാണ്. എന്തിനാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ നല്ലവരായി ഇന്ത്യയെ സഹായിക്കുന്നത്. എനിക്കറിയില്ല ദാവൂദ് എവിടെയുണ്ടെന്ന്. ഇവിടെ എവിടെയെങ്കിലും ഉണ്ടാകാമെന്നും മുഷാറഫ് പറഞ്ഞു. ദാവൂദ് കറാച്ചിയിലുണ്ടെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്കമാക്കിയിരുന്നു.


ദാവൂദ് തീര്‍ച്ചയായും പാക്കിസ്ഥാനിലുണ്ടെന്നും ഇക്കാര്യത്തില്‍ അവര്‍ തടസ്സങ്ങള്‍ ഉന്നയിക്കുകയാണെന്നും മുഷാറഫിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് സ്ഥാനമൊഴിയുന്ന ആഭ്യന്തരസെക്രട്ടറി രാജീവ് മെഹര്‍ഷി പറഞ്ഞു. ദാവൂദിനെ വിട്ടുകിട്ടുവാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമോ അതെല്ലാം ഇന്ത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring